കിടിലൻ രുചിയിൽ ക്രിസ്മസ് ചിക്കൻ തയ്യാറാക്കാം

ക്രിസ്മസ് രുചികരമാക്കാൻ ഇതാ ഒരു കിടിലൻ ചിക്കൻ റെസിപ്പി
- ചിക്കൻ : 2 കിലോ
- ഓറഞ്ചിന്റെ തൊലി : ഒന്ന്
- വെണ്ണ : 100 ഗ്രാം
- ഓറഞ്ച് : മൂന്ന്
- നാരങ്ങ : ഒന്ന്
- കാരറ്റ് : രണ്ട്
- സവാള : ഒന്ന്
- വെളുത്തുള്ളി : ഒന്ന്
- സ്പ്രിങ് റോസ്മേരി : ഒന്ന്
- സേജ് ലീവ്സ് : മൂന്ന്
- സ്പ്രിങ് തൈം : ഒന്ന്
- ഉപ്പ്, കുരുമുളക് : ഒരു പിടി
- ചിക്കൻ സ്റ്റോക്ക് : ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കൻ നന്നായി തുടച്ച് നനവ് മാറ്റുക. ഓവൻ 200 മുതൽ 400 ഫാരൻ ഹീറ്റ് വരെ പ്രീഹീറ്റ് ചെയ്യുക. ചിക്കൻ ഇതിലേക്ക് വച്ച് വേവിക്കാം. ഇനി ചിക്കന്റെ തൊലി ശ്രദ്ധയോടെ നീക്കി ഉപ്പും കുരുമുളകുപൊടിയും പുരട്ടാം. ശേഷം കാരറ്റ്, വെളുത്തുള്ളി, സവാള, ഓറഞ്ച്, നാരങ്ങ എന്നിവ വലിയ കഷണങ്ങളായി മുറിക്കുക. ഓറഞ്ചിന്റെയും നാരങ്ങയുടെയും രണ്ടുവീതം കഷണങ്ങൾ മാറ്റി വയ്ക്കാം. ബാക്കിയുള്ളവ വറുത്ത് മാറ്റി വയ്ക്കാം. ഇനി റോസ്മേരി, സേജ് ലീവ്സ്, സ്പ്രിങ് തൈം എന്നിവ വെണ്ണയിൽ മൂപ്പിച്ചത് ഇതിലേക്ക് ചേർക്കാം. ചിക്കനിൽ വെണ്ണ പുരട്ടി റോസ്റ്റിങ് പാനിൽ ബ്രസ്റ്റ്അപ്പ് ആയി വച്ച് മുകളിൽ തയ്യാറാക്കിയ പച്ചക്കറിക്കൂട്ട് വയ്ക്കാം. ബാക്കിവന്നിരുന്ന നാരങ്ങ, ഓറഞ്ച് വെഡ്ജുകൾ ഉള്ളിൽ നിറയ്ക്കുക. അതിന് ശേഷം ബേക്കിങ് പാനിന്റെ അടിയിൽ ചിക്കൻ സ്റ്റോക്ക് ഒഴിക്കുക. കോഴിയിറച്ചി ആവശ്യാനുസരണം റോസ്റ്റ് ചെയ്യുക.
Content Highlights: A delicious Christmas chicken roast recipe with oranges, herbs, and vegetables.