സൂര്യകാന്തി RE & EV എക്‌സ്‌പോ 2.0; ഊർജ്ജ മേഖലയിലെ പുത്തൻ സാധ്യതകൾ പരിചയപ്പെടാം

അക്ഷയ ഊർജോപകരണങ്ങളുടെ പ്രദർശനം, ടെക്‌നിക്കൽ സെമിനാറുകൾ, പ്രൊജക്ട് പ്രസന്റേഷൻസ്, നിർമ്മാതാക്കളുമായും ബാങ്ക് ഉദ്യോഗസ്ഥരുമായും നേരിട്ട് സംവദിക്കാനുള്ള അവസരം, ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകൾ, നിർമാതാക്കളും ഗുണഭോക്താക്കളും തമ്മിലുള്ള കൂടിക്കാഴ്ച, ജോബ് ഫെയറുകൾ, 100-ഓളം പ്രദർശന സ്റ്റാളുകൾ, 500 ലധികം വിദഗ്ധരുടെ പങ്കാളിത്തം, നൂതനമായ പദ്ധതികളുടെ അവതരണം എന്നിവ എക്‌സ്‌പോയുടെ പ്രധാന ആകർഷണമാണ്. കൂടാതെ ദിവസവും ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ആകർഷണീയമായ സമ്മാനങ്ങളും ലഭിക്കും.കൂടുതൽ വിവരങ്ങൾക്കായി 9188119415,1-800-425-1803 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: suryakanthi re and ev expo