കൈയില്‍ തോക്കുമായി മമ്മൂട്ടി; 'ഏജന്റ്' പുതിയ പോസ്റ്റര്‍ പുറത്ത്

ചിത്രത്തിന്റെ പോസ്റ്റര്‍ | Photo: special arrangements
ചിത്രത്തിന്റെ പോസ്റ്റര്‍ | Photo: special arrangements

സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുഗു ചിത്രങ്ങളിലൊന്നാണ് 'ഏജന്റ്'. മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 28-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും പോസറ്ററുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

കൈയില്‍ തോക്കുമായി  നില്‍ക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. മഹാദേവന്‍ എന്ന മിലിറ്ററി ഓഫീസറായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രാകുല്‍ ഹെരിയനും എഡിറ്റിങ് നവീന്‍ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്.

സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റര്‍ടെയിന്‍മെന്റ്‌സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്.
 

Content Highlights: mammootty akhil akhineni movie agent new poster released