അഖില്‍ അക്കിനേനി- മമ്മൂട്ടി ചിത്രം ഏജന്റിലെ ആദ്യ ഗാനം 'മല്ലി മല്ലി' പുറത്തിറങ്ങി

അഖില്‍ അക്കിനേനിയും മമ്മൂട്ടിയും സുരേന്ദര്‍ റെഡ്ഡിയും ഒന്നിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യ പ്രൊജക്റ്റ് ഏജന്റ് തിയേറ്ററില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ഇപ്പൊള്‍ ഏജന്റിലെ 'മല്ലി മല്ലി' എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.
സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂല്‍ എല്ലൂരണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കര നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പിആര്‍ഒ: ശബരി
Content Highlights: akhil akkineni mammootty Agent film song malli malli song