ഞാനുണ്ടാവില്ലല്ലോ, അതുകൊണ്ട് ക്ലാസ്മേറ്റ്സ് 2 വേണ്ട -നരേൻ

‌ക്ലാസ്‌മേറ്റ്‌സിന്‌ പാർട്ട് 2 ഉണ്ടാകുമോ എന്ന് ചോദിച്ചാൽ പാർട്ട് 2 വേണ്ട എന്നാണ് തന്റെ അഭിപ്രായമെന്ന് നടൻ നരേൻ. 'എവിടെ പോയാലും ആരെങ്കിലുമൊക്കെ ക്ലാസ്‌മേറ്റ്‌സിന്റെ പാർട്ട് 2 ഉണ്ടാകുമോ എന്ന് ചോദിക്കാറുണ്ട്. പാർട്ട് 2 വന്നാൽ ഞാൻ ഉണ്ടാവില്ലല്ലോ സിനിമയിൽ. അതുകൊണ്ട് വേണ്ട എന്നാണ് എന്റെ അഭിപ്രായം.'- സാക് ഹാരിസ് സംവിധാനം ചെയ്ത ദ്വിഭാഷ ചിത്രം അദൃശ്യത്തിന്റെ വിശേഷങ്ങൾ കായൽ ആനന്ദി, പവിത്ര ലക്ഷ്മി എന്നിവരോടൊപ്പം പങ്കുവെക്കുകയായിരുന്നു നരേൻ.

Content Highlights: narain interview, adrishyam movie