'ആരാണ് ആ പെണ്‍കുട്ടി'; ദുരൂഹത ഉണര്‍ത്തി 'അദൃശ്യം' ട്രെയ്ലര്‍

അദൃശ്യം സിനിമയുടെ ട്രെയ്‌ലറില്‍ നിന്നും
അദൃശ്യം സിനിമയുടെ ട്രെയ്‌ലറില്‍ നിന്നും

പ്രേക്ഷകരില്‍ ദുരൂഹതകളുടെ ചുരുള്‍ തീര്‍ത്ത് 'അദൃശ്യം' സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തിന്റെ അന്വേഷണ കഥയെന്നു തോന്നിക്കും വിധത്തില്‍ സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ എത്തുന്നത്. 

ജോജു ജോര്‍ജ്, നരേയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍  കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം നവംബര്‍ 18ന് പുറത്തിറങ്ങും. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

മലയാളം , തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്.
പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

പാക്ക്യരാജ് രാമലിംഗം കഥ എഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ചെയ്തിരിക്കുന്നു. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്.

Content Highlights: Adrishyam new trailer out joju George naren Zac harris film