ഇന്ദിരാ ഗാന്ധിയെ വിറപ്പിച്ച 'രാജമാതാ'; ജനാധിപത്യത്തിലും സൗന്ദര്യത്തിലും 'മഹാറാണി'യായ ഗായത്രി ദേവി

വര്‍ഷം 1962, ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അന്നൊരത്ഭുതം നടന്നു, മണ്ഡലം ജയ്പൂര്‍, ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 2,46,516. ജയിച്ച സ്ഥാനാര്‍ഥി നേടിയത് 1,92,909 വോട്ട്, പോള്‍ ചെയ്തതിന്റെ 78% വോട്ടും കരസ്ഥമാക്കി ലോക റെക്കോര്‍ഡിട്ട ആ സ്ഥാനാര്‍ഥി ഒരുവനിതയായിരുന്നു. അവര്‍ അട്ടിമറിച്ചത് കോണ്‍ഗ്രസിനെ. സ്വതന്ത്ര പാര്‍ട്ടിയുടെ ടിക്കറ്റില്‍ വിജയിച്ച സ്ഥാനാര്‍ഥിയുടെ പേര് ഗായത്രി ദേവി, ജയ്പൂര്‍ രാജവംശത്തിന്റെ അധിപയായ രാജ്ഞി ഗായത്രി ദേവി. രാജകുടുംബത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് ജയിച്ച വനിത. എന്തുകൊണ്ടാണ് രാജകുടുംബാംഗമായ സ്ത്രീക്ക് ജനങ്ങള്‍ ഇത്രയും വലിയ ഭൂരിപക്ഷം നല്‍കിയത്...? അന്ന് ഇന്ത്യയും കോണ്‍ഗ്രസും ഇന്ദിരയുമെല്ലാം ഒരുപോലെ ചോദിച്ചു. കലണ്ടറുകള്‍ മറിഞ്ഞു, വര്‍ഷം 1975, അലഹാബാദ് കോടതി വിധി പ്രതികൂലമായതോടെ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധം ഭയന്ന് അന്ന് ജയിലിന്റെ ഇരുട്ടിലേക്ക് തള്ളിവിടാന്‍ ഇന്ദിര നിര്‍ദ്ദേശിച്ച നേതാക്കളുടെ പട്ടികയില്‍ ആദ്യപേരിലൊന്ന് ഗായത്രി ദേവിയുടേതായിരുന്നു. ആറു മാസം ജയിലിന്റെ ഇരുളില്‍ ആ രാജ്ഞി കഴിഞ്ഞു. എന്തായിരിക്കാം ഗായത്രി ദേവിയെ ഇത്രമേല്‍ ഇന്ദിര ഗാന്ധി ഭയക്കാനുള്ള കാരണം..? ആരായിരുന്നു ഗായത്രി ദേവി..? ഇന്ത്യ കണ്ട ഏറ്റവും ശക്തയായ വനിതകളിലൊരാളുടെ ജീവിതമാണ് ഗായത്രി ദേവിയുടെ നാള്‍ വഴികള്‍ അന്വേഷിക്കുമ്പോള്‍ മുന്നില്‍ തെളിയുക.
Content Highlights: Who was Gayatri Devi, the Maharani of Jaipur? know the politician, who was a passionate rider and a