അവന്റെ മറുപടി കേട്ട് എന്റെ ചങ്ക് കത്തിപ്പോയി, സ്വപ്‌നം കാണാന്‍ പോലും ഇവർക്ക് പറ്റുന്നില്ലല്ലോ?

ചെമ്മണാംതോടില്‍ താമസിക്കുന്ന മുത്തു, രമേശ്
ചെമ്മണാംതോടില്‍ താമസിക്കുന്ന മുത്തു, രമേശ്

പണിക്ക് പോവുമ്പോള്‍ കൈയില്‍ തൂങ്ങി നടന്നിരുന്നതാണ് എന്റെ മകന്‍ ജീവ. അന്ന് രാത്രിയും അവനെ ചേര്‍ത്തുപിടിച്ചാണ് ഞാന്‍ ഉറങ്ങിയത്. പണ്ട് തെരുവില്‍ കിടന്നുറങ്ങുമ്പോള്‍ അവനെ തട്ടിയെടുക്കാന്‍ ഒരാള്‍ എത്തിയിരുന്നു. അന്ന് മുതല്‍ ഞാന്‍ പാതിയെ ഉറങ്ങാറുള്ളു. അങ്ങനെ ചേര്‍ത്തുപിടിച്ച മകന്‍ ലോറികടിയിലേക്ക് വീഴുന്നത് ഈ കണ്ണുകള്‍ കൊണ്ടാണ് കണ്ടത്. എനിക്ക് സഹിക്കാനാവുന്നില്ല. എന്റെ മകനായി ജനിച്ചത് കൊണ്ടല്ലേ തെരുവിലെ പട്ടിയെ പോലെ അവന്‍ ചതഞ്ഞരഞ്ഞ് പോയത്.

രമേശ് വിങ്ങിപ്പൊട്ടി. വാക്കുകള്‍ കിട്ടാതെ, നിര്‍ത്താതെ അലറിക്കരഞ്ഞു. നാട്ടിക വാഹനപകടത്തില്‍ മരിച്ചവരില്‍ രമേശിന്റെ ഏകമകന്‍ ജീവയുമുണ്ടായിരുന്നു. നാല് വയസു മാത്രമായിരുന്നു അവന്റെ പ്രായം. മകനും ബന്ധുക്കളും എല്ലാവരും ലോറിക്കടിയിൽ തീര്‍ന്നുപ്പോയത് കണ്ട ആഘാതത്തിലാണ് രമേശും ബാക്കിയുള്ളവരും.

Content Highlights: nattika lorry accident survivors life story

Continue reading