ജി 20 പുതിയ ഇന്ത്യയെ കണ്ടെത്തലാവും -അമിതാഭ് കാന്ത്

#അമിതാഭ് കാന്ത്/മനോജ് മേനോൻ
അമിതാഭ് കാന്ത് | Photo-ANI
അമിതാഭ് കാന്ത് | Photo-ANI

ഈ വർഷം ഇന്ത്യയാണ് ജി-20 രാജ്യാന്തര കൂട്ടായ്മയുടെ അധ്യക്ഷൻ. ഈ കാലയളവിൽ ഇന്ത്യ ലക്ഷ്യമിടുന്നതെന്തൊക്കെയാണ്

= ആഗോളതലത്തിൽ വിവിധ തരത്തിലുള്ള വെല്ലുവിളികൾ ഉയരുന്നതിനിടയിലാണ് ജി-20 അധ്യക്ഷപദം ഇന്ത്യ ഏറ്റെടുക്കുന്നത്. കോവിഡ്-19 മഹാവ്യാധി ഉയർത്തുന്ന തൊഴിൽ നഷ്ടമുൾപ്പെടെയുള്ള വെല്ലുവിളികൾ, അതിനൊപ്പം വിതരണശൃംഖലയുടെ തകർച്ചകാരണം ജനങ്ങൾ കടുത്തദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യം തുടങ്ങിയവയാണ് സങ്കീർണമായ ഈ വെല്ലുവിളികളിൽ ചിലത്. അതു പോലെത്തന്നെ ആഗോള കടഭാരത്തിന്റെ പ്രതിസന്ധി, ഭക്ഷ്യസുരക്ഷയും ഊർജസുരക്ഷയും നേരിടുന്ന പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങളും വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. എന്നാൽ, ഇന്ത്യ ജി-20 അധ്യക്ഷപദത്തെ ഒരു അവസരമായാണ് കണക്കാക്കുന്നത്. ഒരു നേതാവിന്റെയോ ഫെസിലിറ്റേറ്ററുടെയോ സമവായസൃഷ്ടികർത്താവിന്റെയോ റോൾ വഹിച്ച് ഈ സങ്കീർണമായ വെല്ലുവിളികളെ ഒരു അവസരമായി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ, ഇന്ന് ലോകംനേരിടുന്ന ബൃഹത്തായ വെല്ലുവിളികൾക്ക് കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ പരിഹാരം കാണാൻ കഴിയൂ. അതിനാൽ ‘our first concern should be towards those whose need is greatest.’ ഇന്ത്യയുടെ അധ്യക്ഷപദം രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കുവേണ്ടിയായിരിക്കും. ഒരുമിച്ചുള്ള നിലനിൽപ്പിനുവേണ്ടിയായിരിക്കും ഇന്ത്യ വാദിക്കുക. കേവലം ജി-20 അംഗരാജ്യങ്ങൾക്കുവേണ്ടി മാത്രമായിരിക്കില്ല, ശബ്ദം പലപ്പോഴും കേൾക്കാതെപോകുന്ന ഗ്ലോബൽ സൗത്തിനുവേണ്ടി കൂടിയായിരിക്കും നമ്മുടെ മുൻഗണനകൾ. നിർണായകമായ ആഗോള പ്രശ്നങ്ങളിൽ ലോകത്തിന് ഗുണംലഭിക്കുന്ന തരത്തിലുള്ള പുതിയസമീപനങ്ങൾ നമ്മൾ സൃഷ്ടിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്നതരത്തിലുള്ള ഭാവിക്ക് രൂപംനൽകുകയും ഇന്ത്യയുടെ അനുഭവങ്ങൾ ലോകത്തിന് പ്രയോജനകരമാകുന്ന തരത്തിൽ പങ്കിടുകയും ചെയ്യും.

Content Highlights: new india can be found through 20,says amitabh kant

Continue reading