കേരളം കക്കു കളിക്കുമ്പോൾ; ഉന്നം സഭയോ രാഷ്ട്രീയമോ?

നവോത്ഥാന കേരളത്തിന്റെ ഇന്നത്ത അധ്യായത്തിന് നാടകങ്ങളുടെ പൂര്‍വകാല ചരിത്രം വഹിച്ച പങ്ക് ചെറുതല്ല. നിരോധനങ്ങളേയും ആക്രോശങ്ങളേയും ചെറുത്തുതോല്‍പിച്ച് കലയിലൂടെ വിപ്ലവം തീര്‍ത്തവര്‍ കേരളത്തിന്റെ രാഷ്ട്രീയ- സമൂഹിക ചരിത്രത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായിരുന്നു. വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി ഉള്‍ക്കൊണ്ട് സംവദിച്ച് ചര്‍ച്ച ചെയ്ത് നാടകങ്ങള്‍ക്കും കലകള്‍ക്കും അന്ന് മലയാളി അവരുടേതായ കാഴ്ചപ്പാടും നല്‍കിയിരുന്നു. പക്ഷെ, കാലം മാറിയതോടെ കലകൾക്ക് മേലുള്ള ആവിഷ്കാര സ്വാതന്ത്ര്യം വിഷയം വലിയ ചർച്ചയാവാൻ തുടങ്ങി. അങ്ങനെ തങ്ങള്‍ക്കിഷ്ടമില്ലാത്തതിനെ എതിര്‍ത്ത് തോല്‍പിക്കാനും അതിനുമേല്‍ നിരോധനത്തിന്റെ വാളോങ്ങി നിര്‍ത്താനും ശക്തിയുള്ളവരായി മത, സമുദായിക, രാഷ്ട്രീയ സംഘടനകള്‍ മാറി.
സ്‌കൂള്‍ കലോത്സവ വേദികളില്‍ പോലും നാടകങ്ങൾക്കും കലകൾക്കുമെതിരേ പ്രകടനങ്ങളും പ്രതിഷേധങ്ങളും വരുന്നത് പതിവുകാഴ്ചയായി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഫ്രാന്‍സിസ് നൊറൊണയുടെ കക്കുകളിയെന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമായി ജോബ് മഠത്തില്‍ സംവിധാനവും കെ.ബി അജയകുമാര്‍ രചനയും നിര്‍വഹിച്ച കക്കുകളി നാടകത്തിനെതിരേ വരുന്ന പ്രതിഷേധങ്ങള്‍. നാടകം സ്റ്റേജിലെത്തി ഒരുവര്‍ഷം പിന്നിട്ടപ്പോഴാണ് പ്രതിഷേധങ്ങള്‍ വരുന്നതെന്നതാണ് ശ്രദ്ധേയം. ഇതുവരെ 18 വേദികള്‍ പിന്നിട്ടു കഴിഞ്ഞു. എന്തുകൊണ്ട് ഇതുവരെയില്ലാത്ത പ്രതിഷേധം? നാടകം സഭകള്‍ക്കെതിരാണോ? എന്താണ് ഭാവി? കക്കുകളിയെന്ന കഥയുടെ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയും നാടക സംവിധായകന്‍ ജോബ് മഠത്തിലും സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. ആന്റണി വടക്കേക്കര വി.സിയും മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.
Content Highlights: Kakkukali writer Francis Norona and Drama Director Job Madathil Interview