ആ ഖബറിനടുത്ത് എനിക്കും സ്ഥലമുണ്ട്‌; ഉയിർത്തെഴുന്നേറ്റ്‌ ഷമീറ | ഞാനിങ്ങനെയാണ്, തീര്‍പ്പുകള്‍ വേണ്ട

ഷമീറ ബുഹാരി
ഷമീറ ബുഹാരി

'ഭംഗിയില്ലാത്തവൾ'
'പണമില്ലാത്തവൾ' 

എന്ന പഴികൾ കേട്ട് സ്വയംപരിധി നിർണ്ണയിച്ചയാളായിരുന്നു ഒരു വലിയ കാലയളവുവരെ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഷമീറ ബുഹാരി. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും കല്‍പിച്ച മൂല്യം മാത്രമേ തനിക്കുള്ളൂവെന്നും ത്യാഗങ്ങള്‍ സഹിച്ചാണ് ഒരു പെണ്ണ് ജീവിക്കേണ്ടതെന്നും കരുതിയുള്ള ജീവിതം. സര്‍വ്വപീഡനങ്ങളും സഹിച്ച് ആ ത്യാഗസന്നദ്ധത കണ്ട് മറ്റുള്ളവര്‍ തനിക്ക് നല്‍കുന്ന റിവാര്‍ഡ് പോയിന്റുകള്‍ക്ക് വേണ്ടി ഏറെനാള്‍ ജീവിച്ചവള്‍. എന്നാല്‍, സ്വയം കല്‍പിച്ച മുന്‍വിധിയില്‍നിന്നു മാറി സഞ്ചരിച്ചപ്പോഴാണ് ശരിയായ ആത്മമൂല്യം ഷമീറ തിരിച്ചറിയുന്നത്. ഇപ്പോള്‍ 40 വയസ്സിനിപ്പുറം സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും വ്യക്തത നല്‍കുന്ന കോച്ചിങ് നല്‍കുന്ന സ്ഥാപനം നടത്തുന്നു. അതോടൊപ്പം ദേശീയ, അന്താരാഷ്ട്ര തലത്തില്‍ തന്നെ വേദികള്‍ കയ്യടക്കി മുന്നേറുകയും ചെയ്യുന്നു. ഇത്തവണ 'ഞാനിങ്ങനെയാണ്, തീര്‍പ്പുകള്‍ വേണ്ട' എന്ന പരമ്പരയില്‍ ഷമീറയുടെ ജീവിതകഥ വായിക്കാം.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Story of Shameera Buhari in Njaninganeyanu theerppukal venda,social,dont underestimate others

Continue reading