താലത്തില്‍ നീട്ടിയതല്ല; പോരാടി നേടിയതാണ് ഇന്ത്യന്‍ സ്ത്രീകളുടെ വോട്ടവകാശം

#എം സുൽഫത്ത്
Representative image/Photo: AP
Representative image/Photo: AP

ബ്രിട്ടീഷ് ഭരണത്തില്‍ കീഴിലുള്ള കൊളോണിയല്‍ ഇന്ത്യയില്‍ ഇന്ത്യന്‍ സ്ത്രീകളുടെ രാഷ്ട്രീയ അവകാശങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീ വോട്ടവകാശത്തിനുള്ള ശക്തമായ ആവശ്യവും ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യയിലെ സ്ത്രീ വോട്ടവകാശ പ്രവര്‍ത്തകരും ബ്രിട്ടനിലെ വോട്ടവകാശ സംഘടനകളും അവിടുത്തെ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു .ഇന്ത്യയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ അയര്‍ലണ്ട് സ്വദേശിയായ മാര്‍ഗരറ്റ് എലിസബത്ത് കസിന്‍സ് 1917-ല്‍ മദ്രാസിലെ അഡയാറില്‍ വിമന്‍സ് ഇന്ത്യന്‍ അസോസിയേഷന്‍ (WIA) എന്ന സംഘടന സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. 

തുല്യ അവകാശം, വിദ്യാഭ്യാസം, സാമൂഹ്യ പരിഷ്‌കരണം, സ്ത്രീ വോട്ടവകാശം എന്നിവയായിരുന്നു സംഘടനയുടെ മുഖ്യ ആവശ്യങ്ങള്‍. ആനിബസന്റ്, കമലാദേവി ചതോപാധ്യായ, മേരി പുന്നന്‍ ലൂക്കോസ്, ബീഗം ഹസ്രത്ത് മൊഹാനി, സരള ഭായ് നായിക്ക്, ധന്വന്തി രാമറാവു, ഡോ: മുത്തുലക്ഷ്മി റെഡ്ഡി, മംഗളമ്മാള്‍ സദാശിവയര്‍, ഹീരാ ഭായ് ടാറ്റ എന്നിവരായിരുന്നു സ്ഥാപക അംഗങ്ങള്‍. സംഘടനയുടെ പ്രസിഡന്റ് ആനി ബസന്റായിരുന്നു. സംഘടന 1917-ല്‍ ഇന്ത്യ ഗവണ്‍മെന്റ് തയ്യാറാക്കി കൊണ്ടിരിക്കുന്ന ഫ്രാഞ്ചൈസി ബില്ലില്‍ സ്ത്രീകളുടെ വോട്ടവകാശം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. സരോജിനി നായിഡു ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്. 14 പ്രതിനിധികള്‍ ചേര്‍ന്ന് ഗവണ്‍മെന്റിനോട് അതാവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്‍കി. അതോടൊപ്പം രാജ്യത്തുടനീളം സ്ത്രീ വോട്ടവകാശത്തിനു വേണ്ടിയുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. 

Content Highlights: Half the sky column on Women's vote right in india

Continue reading