അഭിമാന നേട്ടത്തിന് തയ്യാറെടുത്ത് യുഎഇ; റാഷിദ് റോവര്‍ ചന്ദ്രനിലിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം

#സുരേഷ് വെള്ളിമറ്റം
Photo: Mohammed Bin Rashid Space Centre
Photo: Mohammed Bin Rashid Space Centre

അറബിക്കഥകളില്‍ പൂര്‍ണചന്ദ്രന് കൂടുതല്‍ തിളക്കമുണ്ട്. ഭാവനയുടേയും കാല്‍പനികതയുടേയും തിളക്കം. മൂന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമാകാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ വികസിപ്പിച്ച റാഷിദ് റോവര്‍ ചൊവ്വാഴ്ച രാത്രി 8.40ന് ചന്ദ്രനിലിറങ്ങും. കാലാവസ്ഥയോ സാങ്കേതിക തകരാറോ വെല്ലുവിളിയായാല്‍ ഏപ്രില്‍ 26, മെയ് 1, മെയ് 3 എന്നീ ദിവസങ്ങള്‍ കൂടി ലാന്‍ഡിങിന് പരിഗണനയിലുണ്ട്. 

അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമെന്ന് മാത്രമല്ല, ദൗത്യം വിജയിച്ചാല്‍, ലോകത്തുതന്നെ ചാന്ദ്ര ദൗത്യം വിജയകരമായി നടത്തുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും. അമേരിക്കയ്ക്കും പഴയ സോവിയറ്റ് യൂണിയനും ചൈനയ്ക്കും ശേഷം ആ പട്ടികയില്‍ യുഎഇ-യുമെത്തും. നക്ഷത്രങ്ങള്‍ പോലെ മിന്നിത്തെളിയുന്ന എണ്ണമറ്റ സ്വപ്നങ്ങളോടെ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് യുഎഇ.


ചന്ദ്രനെ തൊടാന്‍ യുഎഇ

  • റോവര്‍ ഇപ്പോള്‍ ചന്ദ്രന്റെ ഭ്രമണ പഥത്തില്‍
  • ചന്ദ്രനില്‍ ഇറങ്ങുക ചൊവ്വാഴ്ച രാത്രി
  • സമയം - യുഎഇ- രാത്രി 8.40 (ഇന്ത്യ - രാത്രി 10.10)
     

ലക്ഷ്യം

  • ചന്ദ്രോപരിതലത്തെ കുറിച്ചുള്ള പഠനം
  • ചന്ദ്രോപരിതലത്തിലെ മണ്ണ്, പൊടിപടലം പഠിക്കുക
  • ശിലകള്‍, പ്ലാസ്മയുടെ അവസ്ഥ എന്നിവയും മനസ്സിലാക്കുക
  • കാറ്റിന്റെ ഗതി, കാലാവസ്ഥാ മാറ്റം

റാഷിദ് റോവര്‍

  • റോവര്‍ നിര്‍മ്മിച്ചത് ദുബായ് റാഷിദ് സ്‌പേസ് സെന്ററില്‍
  • റോവറിന് 70 സെന്റീമീറ്റര്‍ ഉയരം
  • 50 സെന്റീമീറ്ററ് വീതം നീളവും വീതിയും
  • ഭാരം പത്ത് കിലോ

റോവറിന്റെ പ്രത്യേകത

  • വിവിധ ആങ്കിളില്‍ ചിത്രങ്ങളെടുക്കുന്ന ഹൈ റെസലൂഷന്‍ ക്യാമറകള്‍
  • പേടകത്തില്‍ രണ്ട് ക്യാമറകള്‍
  • ചെറു വിവരങ്ങള്‍ ശേഖരിക്കുന്ന മൈക്രോസ്‌കോപിക് ക്യാമറ
  • രണ്ടാമത്തേത് തെര്‍മല്‍ ഇമേജിങ് ക്യാമറ
  • കാലാവസ്ഥാ പഠനത്തിന് തെര്‍മല്‍ ഇമേജിങ് ക്യാമറ സഹായകം
  • ക്യാമറകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും
Photo: Mohammed Bin Rashid Space Centre

ലാന്‍ഡിങ് എങ്ങനെ ?

  • ലാൻഡിങ് ശ്രമം ചന്ദ്രന്റെ 100 കി.മി. ഉയരത്തില്‍ നിന്ന്
  • ദൗത്യത്തിന് വേണ്ട സമയം 1 മണിക്കൂര്‍
  • റാഷിദ് റോവറിനെ ചന്ദ്രനിലിറക്കുക ഹക്കുട്ടോ ലാന്‍ഡര്‍
  • ഹക്കുട്ടോ ആര്‍ മിഷന്‍ ലാന്‍ഡര്‍ നിര്‍മിച്ചത് ജപ്പാന്‍ കമ്പനി ഐസ്‌പേസ്

ഭൂമിയുമായുള്ള ആശയവിനിമയം

  • ചിത്രങ്ങളും വിവരങ്ങളും റോവര്‍ നേരിട്ട് ഭൂമിയിലേക്ക് അയക്കും
  • വിവരങ്ങളും ചിത്രങ്ങളും ലഭിക്കുക ദുബായ് റാഷിദ് സ്‌പേസ് സെന്ററില്‍
  • റോവറിനെ ചന്ദ്രനില്‍ ഇറക്കുന്ന ലാന്‍ഡറുമായും നേരിട്ട് ആശയ വിനിമയം
  • ലാന്‍ഡറില്‍ നിന്നുള്ള വിവരങ്ങളും ഭൂമിയില്‍ ലഭിക്കും

വിക്ഷേപണം

  • റാഷിദ് റോവര്‍ വിക്ഷേപിച്ചത് ഡിസംബര്‍ 11-ന്
  • വിക്ഷേപണം ഫ്‌ളോറിഡയിലെ കേപ് കാനവറല്‍ സ്‌പേസ് സെന്ററില്‍ നിന്ന്
  • സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍

സഞ്ചരിച്ച ദൂരം

  • റാഷിദ് റോവര്‍ സഞ്ചരിച്ച ദൂരം 15.5 ലക്ഷം കി.മി.
  • ഭൂമിയില്‍ നിന്നും ചന്ദ്രനിലേയ്ക്കുള്ള ശരാശരി ദൂരം 3.6 ലക്ഷം കി.മി
  • യഥാര്‍ഥ ദൂരത്തെക്കാള്‍ മൂന്നിരട്ടി റാഷിദ് റോവര്‍ സഞ്ചരിച്ചു
  • 130-ലധികം ദിവസം നീണ്ട യാത്ര

എന്തുകൊണ്ട് ദൂരക്കൂടുതല്‍

  • റാഷിദ് റോവര്‍ ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയത് മാര്‍ച്ച് 21-ന്
  • കുറഞ്ഞ ഇന്ധനം വേണ്ട പാത തെരഞ്ഞെടുത്തു
  • സഞ്ചാരിച്ചത് ഗുരുത്വാകര്‍ഷണം കുറഞ്ഞ പാതയില്‍
  • ഭൂമിയില്‍ നിന്നും ഏറ്റവും അകലെ പോയതിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മടക്കം
  • സൗരോര്‍ജം പ്രയോജനപ്പെടുത്തിയുള്ള യാത്ര

ഏപ്രില്‍ 25 അല്ലെങ്കില്‍ പിന്നെ എപ്പോള്‍ ?

  • ഏപ്രില്‍ 25-ന് സാധ്യമായില്ലെങ്കില്‍ 3 ദിവസം കൂടി പരിഗണനയില്‍
  • ഏപ്രില്‍ 26 മെയ് 1, മെയ് 3 ദിവസങ്ങളും പരിഗണനയില്‍

ലാന്‍ഡിങ് എവിടെ ?

  • ചന്ദ്രന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് - അറ്റ്‌ലസ് ഗര്‍ത്ത ഭാഗത്ത്
  • ഇതുവരെ പര്യവേഷണം നടത്താത്ത സ്ഥലം

റാഷിദ് റോവറിന്റെ ആയുസ്

  • ആയുസ് ഭൂമിയിലെ 14.5 ദിവസം
  • ചന്ദ്രോപരിതലത്തിലെ ഒരു പകല്‍
  • കൂടുതല്‍ ദിവസം പ്രവര്‍ത്തിപ്പിക്കാനും ശ്രമം
  • 14.5 ദിവസം നീളുന്ന രാത്രിക്ക് ശേഷം വീണ്ടും പ്രവര്‍ത്തിക്കുമോയെന്ന് ആശങ്ക

പ്രധാന വെല്ലുവിളി

  • ചന്ദ്രോപരിതലത്തിലെ ലാന്‍ഡിങ്
  • പേടകം ഇടിച്ചിറങ്ങാതെ സോഫ്റ്റ് ലാന്‍ഡിങ്
  • കൊടും ചൂടും അതി ശൈത്യവും
  • ലാന്‍ഡിങ് സ്ഥലത്ത് പകല്‍ 183 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട്
  • രാത്രിയില്‍ മൈനസ് 130 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ്

വിജയിച്ച രാജ്യങ്ങള്‍

  • അമേരിക്ക
  • പഴയ സോവിയറ്റ് യൂണിയന്‍
  • ചൈന

2021 ഫെബ്രുവരി 9-ന് ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ രാജ്യമാണ് യുഎഇ. പ്രഥമ ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ അറബ് രാജ്യം. ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യവും. ഏഴു മാസത്തെ യാത്രയ്ക്ക് ശേഷമാണ് ഹോപ്പ് പ്രോബ് അന്ന ചൊവ്വയില്‍ എത്തിയത്.. 135 ദിവസത്തോളം യാത്രയ്ക്ക് ശേഷമാണ് റാഷിദ് റോവര്‍ ചന്ദ്രനെ തൊടാനൊരുങ്ങുന്നത്. പുതിയ ബഹിരാകാശ പദ്ധതികള്‍ ഇനിയുണ്ട് ഭരണാധികാരികളുടെ സ്വപ്നങ്ങളില്‍.

Content Highlights: uae moon misson, rashid rover landing