മാനവരാശിയുടെ മറ്റൊരു ചുവടുവെപ്പാകാനൊരുങ്ങി ആര്‍ട്ടെമിസ്; അമ്പിളിയമ്മാവനെ നമ്മള്‍ ഇനിയും തൊടും

'ഇവിടെ, ഭൂമിയെന്ന ഗ്രഹത്തില്‍ നിന്നുള്ള മനുഷ്യര്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. മനുഷ്യരാശിയുടെ മുഴുവന്‍ സമാധാനത്തിനായി ഞങ്ങള്‍ വന്നു', 55 വര്‍ഷം മുമ്പ് മനുഷ്യന്‍ ആദ്യമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയപ്പോള്‍ ഒപ്പം കരുതിയ ലോഹഫലകത്തില്‍ രേഖപ്പെടുത്തിവെച്ച വാക്കുകളാണ് ഇത്. ചന്ദ്രോപരിതലത്തില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്, രണ്ടാമത് ഇറങ്ങിയ എഡ്വിന്‍ ആല്‍ഡ്രിന്‍, ഇവര്‍ ചന്ദ്രനിലിറങ്ങുമ്പോള്‍ കമാന്‍ഡ് മൊഡ്യൂളിനെ നിയന്ത്രിച്ചുകൊണ്ട് ചന്ദ്രഗോളത്തെ ചുറ്റിപ്പറന്ന മൈക്കല്‍ കോളിന്‍സ്, ഒപ്പം അന്നത്തെ യു.എസ്. പ്രസിഡന്റ് റിച്ചാര്‍ഡ് എം. നിക്‌സണ്‍ എന്നിവര്‍ ഒപ്പുചാര്‍ത്തിയ ഈ ഫലകം ഇന്നും ആദ്യ ചാന്ദ്രയാത്രയുടെ അടയാളമായി ചന്ദ്രോപരിതലത്തിലെ 'പ്രശാന്തിയുടെ സമുദ്ര'ത്തിലെവിടെയോ കിടക്കുന്നുണ്ട്.
Content Highlights: NASA's moon exploration program Artemis. 55th Anniversary of Appolo 11 'man on moon' mission.