ഇന്ത്യയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രം എന്തുകൊണ്ട് കുലശേഖരപട്ടണത്ത്?

SSLV ROCKET | Photo: X.com/ ISRO
SSLV ROCKET | Photo: X.com/ ISRO

ബഹിരാകാശ രംഗത്ത് ആരെയും കൊതിപ്പിക്കുന്ന വളര്‍ച്ചയുടെ പാതയിലാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഇസ്രോ (ഐഎസ്ആര്‍ഒ). ചന്ദ്രയാന്‍ 3 യിലൂടെ ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം കൈവരിച്ചതും പിന്നാലെ ആദിത്യ എല്‍1 ദൗത്യം വിജയകരമാക്കിയതും ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണം വിജയകരമായതുമെല്ലാം ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ ആഗോള തലത്തില്‍ പ്രശസ്തിയിലെത്തിച്ചിരുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്‍യാന്‍ ദൗത്യവും സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമെല്ലാം ഇസ്രോയുടെ പ്രധാനപ്പെട്ട ഭാവി ദൗത്യങ്ങളാണ്. 

ആഗോളതലത്തില്‍ ബഹിരാകാശ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സമയബന്ധിതമായി തങ്ങളിലേക്ക് സ്വീകരിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ രംഗവും ശ്രമിച്ചുവരുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനവും സമ്പത്തും ഉയര്‍ത്താന്‍ കെല്‍പ്പുള്ള പ്രധാനപ്പെട്ടൊരു മേഖലയായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും ഈ രംഗത്തിന് ശക്തമായ പിന്തുണയും പ്രാധാന്യവും നല്‍കുന്നു.

Content Highlights: Kulasekarapattinam indias second spaceport sslv launch pad

Continue reading