വിപഞ്ചികയുടെ മൃതദേഹം ദുബായില്‍നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി; അനുഗമിച്ച് അമ്മയും ബന്ധുക്കളും

വിപഞ്ചികയും കുഞ്ഞും
വിപഞ്ചികയും കുഞ്ഞും

ഷാര്‍ജ: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. യുഎഇ സമയം വൈകിട്ട് 5.40-ന് ദുബായ് വിമാനത്താവളത്തില്‍നിന്നാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. 

ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍ എംബാംമിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ദുബായില്‍ എത്തിച്ചത്. വിപഞ്ചികയുടെ ഭര്‍ത്താവ് നീധീഷും എത്തിയിരുന്നു. ജൂലായ് എട്ടിനാണ് വിപഞ്ചികയെയും ഒന്നര വയസുള്ള മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിധീഷിന്റെ ആഗ്രഹപ്രകാരം വൈഭവിയുടെ മൃതദേഹം ദുബായിലാണ് സംസ്‌കരിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: Body of Vipanchika, who died in Sharjah, sent to India.