നാടൻപന്തുകളിയിൽ ഉമ്മുൽ ഖുവൈൻ യൂണികോൺസ് ടീം ജേതാക്കൾ

ഷാർജ: കേരള നേറ്റീവ് ബോൾ അസോസിയേഷൻ യു.എ.ഇ. സംഘടിപ്പിച്ച കെ.എൻ.ബി.എ. യു.എ.ഇ. കപ്പ് സീസൺ അഞ്ച് നാടൻപന്തുകളി മത്സരത്തിൽ ഉമ്മുൽഖുവൈൻ യൂണികോൺസ് ടീം വിജയിച്ചു. ഫൈനലിൽ അജ്മാൻ വാരിയേഴ്സ് ടീമിനെയാണ് പരാജയപ്പെടുത്തിയത്.
ഷാർജയിലുള്ള ജെ.എം.ആർ സ്പോർട്ടിങ് മൈതാനിയിൽ രണ്ടുമാസം നീണ്ടുനിന്ന മത്സരമാണ് ഇതോടെ സമാപിച്ചത്. വിജയികൾക്ക് അഡ്വ.ബക്കർ അലി, അഡ്വ.ടി.കെ.ഹാഷിക് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. നാടൻപന്തുകളിക്ക് പ്രവാസലോകത്ത് കൂടുതൽ പ്രചാരം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികളായ ബിനു എബ്രഹാം, ദിലീപ് നായർ, സൂരജ് തോമസ് എന്നിവർ പറഞ്ഞു.
Content Highlights: Umm Al Quwain Unicorns crowned champions of the KNBA UAE Cup Season 5 Native Ball Championship, defeating Ajman Warriors in the final.