അബുദാബി കസ്റ്റംസിന് മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍

അബുദാബി: സിങ്കപ്പൂരില്‍ നടന്ന ഗവ്മീഡിയ കോണ്‍ഫറന്‍സില്‍ അബുദാബി കസ്റ്റംസിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. കാമ്പയിന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തോടൊപ്പം കസ്റ്റംസ് വിഭാഗത്തില്‍ ഡിജിറ്റല്‍ ഇനീഷ്യേറ്റീവ് ഓഫ് ദ ഇയര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങളുമാണ് ലഭിച്ചത്.
പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലെയും അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലെയും മികവാണ് നേട്ടങ്ങള്‍ക്ക് അര്‍ഹമാക്കിയത്. ഏഷ്യയിലുടനീളമുള്ള മികച്ച സര്‍ക്കാര്‍ പദ്ധതികളും സംരംഭങ്ങളും പ്രദര്‍ശിപ്പിക്കുന്ന പ്രധാന പരിപാടിയാണ് ഗവ്മീഡിയ കോണ്‍ഫറന്‍സ്.
Content Highlights: Three international awards for Abu Dhabi Customs