ഷാർജയിലെ പെരുന്നാൾ മേളയിൽ തിരക്കേറുന്നു

ഷാർജ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച പ്രത്യേക പ്രദർശനത്തിൽ തിരക്കേറുന്നു. ലോകോത്തര ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതാണ് ഷാർജയിലെ പ്രദർശനം.
തുണിത്തരങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ തുടങ്ങി വിപുലമായ ഉൽപന്നങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന മേളയിൽ കുട്ടികൾക്കായി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വൈകീട്ട് മൂന്നുമണി മുതൽ രാത്രി 12 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയുമാണ് മേള. ഷാർജ എക്സ്പോ സെന്റർ ആണ് മേള സംഘടിപ്പിക്കുന്നത്.
ലോകോത്തര ബ്രാൻഡുകൾ ഏറ്റവുംകുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ നല്ല അവസരമാണ് വിപണന മേളയെന്ന് എക്സ്പോ സെന്റർ അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ളവരെ മേള ആകർഷിക്കുന്നു. പെരുന്നാൾ ഷോപ്പിങ്ങിന് രസകരമായ അനുഭവമൊരുക്കുന്ന മേള, കുടുംബസമേതം സമയം ചെലവിടാനും മികച്ച അവസരമാണ്. പെരുന്നാൾ വിപണി പൊതുവെ യു.എ.ഇയിൽ സജീവമാണ്.
Content Highlights: World-class brands available at discounted prices, Wide range of products including fashion, footwear, and perfumes, Special entertainment activities for children, Open daily until the 31st with extended weekend hours, Ideal destination for family shopping during Eid