ഷാർജ പുസ്തകോത്സവം; കേരളത്തിൽ നിന്ന് പുസ്തകമെത്തിക്കാൻ സഹായം ഉറപ്പാക്കും- ഇന്ത്യൻ അസോസിയേഷൻ

ദുബായ്: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് കേരളത്തിൽ നിന്നുമുള്ള പ്രസാധകരുടെ പുസ്തകങ്ങൾ കൊണ്ടുവരാൻ എല്ലാ സഹായവും നൽകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ ഭാരവാഹികൾ അറിയിച്ചു. മുഖ്യമന്ത്രി വി ഡി സതീശനെ പുസ്തകോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ വിജയിച്ച മതേതര ജനാധിപത്യ മുന്നണി നേതാക്കൾ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമൂസിലൂടെയുള്ള കപ്പൽ ഗതാഗതം തകരാറിലായതിനാൽ ഷാർജ പുസ്തകോത്സവത്തിന് കേരളത്തിൽ നിന്നുമുള്ള പ്രസാധകരുടെ പുസ്തകങ്ങൾ കൊണ്ടുവരാൻ പ്രതിസന്ധിയുണ്ടാകും. ഇത് മനസ്സിലാക്കിയുള്ള ഇടപെടലാണ് ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ ഭാരവാഹികൾ ആദ്യം നടത്തുക.
ഇന്ത്യൻ അസോസിയേഷനിൽ മാധ്യമങ്ങൾക്ക് മുൻ ഭരണസമിതി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇനി ഉണ്ടാകില്ല. അംഗങ്ങൾക്കുവേണ്ടി നിരവധി പുതിയ പരിപാടികൾ ഭാവിയിൽ നടപ്പാക്കുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന.സെക്രട്ടറി അഡ്വ. വൈ.എ. റഹീം പറഞ്ഞു.
കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ മതേര മുന്നണിയിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് ദുബായിൽ ആഭ്യമന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
Content Highlights: Sharjah Indian Association promises support for Kerala publishers in the upcoming book fair., Plans to invite Chief Minister VD Satheesan as the chief guest., New office bearers met Home Minister Ramesh Chennithala in Dubai., Media restrictions in the association have been lifted.