റേഡിയോ അവതാരകന്‍ അഹമ്മദ് അല്‍ മന്‍സൂരി അന്തരിച്ചു

ദുബായ്: യു.എ.ഇ.യിലെ മുതിര്‍ന്ന റേഡിയോ അവതാരകനായിരുന്ന അഹമ്മദ് അല്‍ മന്‍സൂരി (80) അന്തരിച്ചു. 1944-ല്‍ ദുബായ് അല്‍ ഷിന്ദഗയില്‍ ജനിച്ച അദ്ദേഹം 1967-ല്‍ ഷാര്‍ജയില്‍ റേഡിയോ അവതാരകനായാണ് മാധ്യമപ്രവര്‍ത്തനമാരംഭിച്ചത്. ഇമിറാത്തി റേഡിയോ മുന്‍കാല അവതാരകരിലൊരാളായി അല്‍ മന്‍സൂരി അറിയപ്പെടുന്നു. പ്രവര്‍ത്തനമികവിന് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Content Highlights: Radio host Ahmed Al Mansoori passed away