ഗ്രാൻഡ് മീലാദ് കോൺഫറൻസ് സമാപിച്ചു

ദുബായ് : ദുബായ്-കണ്ണൂർ ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച ഗ്രാൻഡ് മീലാദ് കോൺഫറൻസ് വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. അബു ഹെയ്‌ലിലെ അമാന സ്പോർട്‌സ് ബേ ഓഡിറ്റോറിയത്തിൽ നടന്ന മീലാദ് സമ്മേളനം അബ്ദുൾ ബാരി ഹുദവി ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് സൈനുദ്ദീൻ ചേലേരി അധ്യക്ഷനായി. ദുബായ് കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല മുഖ്യ പ്രഭാഷണം നടത്തി.

മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബുർദ പാരായണ മത്സരത്തിൽ ഷാനിദ് കുപ്പം ടീം ഒന്നാം സ്ഥാനവും ഫർസീൻ ഇരിക്കൂർ ടീം രണ്ടാംസ്ഥാനവും അബ്ദുൾ ഫൈസൽ നെല്ലിക്കട്ട ടീം കാസർകോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ഉപഹാരവും കാഷ് അവാർഡും റയീസ് തലശ്ശേരി, ഒ. മൊയ്ദു എന്നിവർ വിതരണം ചെയ്തു. ദുബായ് കെ.എം.സി.സി. ആക്ടിങ് ജനറൽ സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ, പി.കെ. ഇസ്മായിൽ, അഡ്വ ഇബ്രാഹിം ഖലീൽ, അബ്ദുൾ ഖാദർ അരിപ്പാമ്പ്ര, ജില്ലാ കെ.എം.സി.സി. ജന. സെക്രട്ടറി റഹ്ദാദ് മൂഴിക്കര, മൊയ്നുദ്ദീൻ, റഫീൽ അഴീക്കോട്, ബഷീർ കാവുംപടി എന്നിവർ സംസാരിച്ചു.