യു.എ.ഇ.യിലെ മസ്ജിദുകളിൽ മഴയ്ക്കായി പ്രത്യേകപ്രാർഥന നടന്നു

ദുബായ് : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആഹ്വാനപ്രകാരം രാജ്യത്തുടനീളമുള്ള മസ്ജിദുകളിൽ വെള്ളിയാഴ്ച മഴയ്ക്കായി പ്രത്യേകപ്രാർഥന നടന്നു.

വെള്ളിയാഴ്ച ജുമുഅ പ്രാർഥനയ്ക്ക് അരമണിക്കൂർമുൻപാണ് പ്രത്യേക മഴപ്രാർഥന ക്രമീകരിച്ചിരുന്നത്.

രാജ്യത്തിന് നന്മയും സമൃദ്ധിയുംതേടി നൂറുകണക്കിന് വിശ്വാസികളാണ് ഒരുമണിക്കൂർ മുൻപുതന്നെ മസ്ജിദുകളിലെത്തിയത്.