അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേകപരിശീലനം

ദുബായ് : വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായി പ്രതികരിക്കാൻ വൊളന്റിയർമാർക്ക് പരിശീലനംനൽകി ദുബായ് പോലീസ്. 28 പുരുഷ-വനിതാ വൊളന്റിയർമാർക്കാണ് പരിശീലനംനൽകിയത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂവാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്.
അടിയന്തര സാഹചര്യങ്ങളിലുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനും പ്രകൃതിദുരന്തങ്ങളിൽ ഔദ്യോഗിക രക്ഷാസംഘങ്ങളെ പിന്തുണയ്ക്കാൻ സന്നദ്ധപ്രവർത്തകരെ സജ്ജരാക്കാനുമുള്ള സേനയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. വെള്ളപ്പൊക്കം, കരകവിഞ്ഞ് ഒഴുകുന്ന വാദികൾ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യകളിൽനിന്ന് ആളുകളെ സുരക്ഷിതരാക്കാൻ ലക്ഷ്യമിട്ടാണ് സ്വിഫ്റ്റ് വാട്ടർ, ഫ്ലഡ്‌സ് എന്നീ രണ്ടു കോഴ്സുകൾ സംഘടിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കുക, ഔദ്യോഗിക സംഘങ്ങൾ എത്തുന്നതുവരെ പ്രാഥമിക സഹായങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ് പരിശീലിപ്പിച്ചത്.