ഇനോസ് ഗ്രനേഡിയറിന്റെ പുതിയ ഷോറൂം റാസല്‍ഖൈമയില്‍ തുറന്നു

റാസല്‍ഖൈമ: ഇനോസ് ഗ്രനേഡിയറിന്റെ പുതിയ ഷോറൂം റാസല്‍ഖൈമയില്‍ തുറന്നു. റാസല്‍ഖൈമ ഖലീഫാ സിറ്റിയിലെ 19 അഖാഖ് റോഡിലാണ് പുതിയ ഷോറൂം തുറന്നത്. റാസല്‍ഖൈമ സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ കയേദ് അല്‍ ഖാസിമി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജര്‍മ്മന്‍ടെക് മോട്ടോഴ്‌സിന്റെ യു.എ.ഇയിലെ നാലാമത്തെ ഷോറൂമാണിത്. എല്ലാതരം വാഹനങ്ങളുടെയും സര്‍വീസും അനുബന്ധ സേവനങ്ങളും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജര്‍മ്മന്‍ ടെക് മോട്ടോഴ്‌സ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ മണികണ്ഠന്‍ കാവശേരി പറഞ്ഞു. ഇനോസ് ഗ്രനേഡിയോറിന്റെ റാസല്‍ഖൈമയിലെ ലോഞ്ചിങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.
റംസാന്‍ മാസത്തില്‍ ഇനോസ് ഗ്രനേഡിയര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50,000 ദിര്‍ഹം ഡിസ്‌കൗണ്ട് ഓഫറും എല്ലാവിധ വാഹന സര്‍വീസ് ലേബര്‍ ചാര്‍ജില്‍ 50 ശതമാനം ഡിസ്‌കൗണ്ടും ഉണ്ടാകും. റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളിലെ ബോഷിന്റെ ഔദ്യോഗിക സര്‍വീസ് ദാതാക്കൾ കൂടിയാണ് ജര്‍മന്‍ടെക് മോട്ടോഴ്‌സ്.
Content Highlights: new showroom of ineos grenadier have been opened in ras al khaimah