18,374 ഭക്ഷ്യസുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മുനിസിപ്പാലിറ്റി

ദുബായ് മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തുന്നു
ദുബായ് മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തുന്നു

ദുബായ്: ഈ വർഷം ആദ്യപകുതിയിൽ സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, മറ്റുവാണിജ്യകേന്ദ്രങ്ങൾ എന്നിവകേന്ദ്രീകരിച്ച് ദുബായ് മുനിസിപ്പാലിറ്റി 18,374 ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തി.

അംഗീകൃത പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കുപുറമേ ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം എന്നിവസംബന്ധിച്ച മാനദണ്ഡങ്ങൾ സ്ഥാപനങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നുറപ്പാക്കാനാണ് പരിശോധനകൾ ലക്ഷ്യമിടുന്നത്.

കൂടാതെ വിവിധ ശീഷ കഫേകൾ, സലൂണുകൾ, ബ്യൂട്ടി സെന്ററുകൾ എന്നിവയിലെല്ലാം പരിശോധന നടത്തി. മികച്ചസുരക്ഷയും ജീവിതനിലവാരവുമുറപ്പാക്കാനാണ് തുടർച്ചയായി നിരീക്ഷണം നടത്തുന്നത്.

കൂടാതെ രാജ്യത്തുടനീളം എല്ലാനിയന്ത്രണങ്ങളും നിയമങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വിവിധസംരംഭങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനുമാണ് ശ്രമമെന്ന് മുനിസിപ്പാലിറ്റി ആക്ടിങ് സി.ഇ.ഒ. ഡോ. നസീം മുഹമ്മദ് റഫീ പറഞ്ഞു.

പ്രകൃതിസംരക്ഷണം മുൻനിർത്തി മുനിസിപ്പാലിറ്റി 4331 പരിശോധനകളും നടത്തിയിരുന്നു.

Content Highlights: Municipality has completed food safety inspections