യുഎഇയിൽ എം.പി വീരേന്ദ്ര കുമാർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

യുഎഇയിലെ ജനതാ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണ പരിപാടി | Photo: Mathrubhumi
യുഎഇയിലെ ജനതാ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണ പരിപാടി | Photo: Mathrubhumi

ദുബായ്: യുഎഇയിലെ ജനതാ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ എം.പി. വീരേന്ദ്രകുമാർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഇ.കെ. ദിനേശൻ മുഖ്യ പ്രഭാഷണം നടത്തി.

വാക്കും പ്രവർത്തിയും ഒന്നാക്കിയ ജനപക്ഷ പോരാളിയായ എം.പി. വീരേന്ദ്രകുമാറിന്റെ ആറാം ഓർമദിനത്തോട് അനുബന്ധിച്ചാണ് ജനതാ കൾച്ചറൽ സെന്റർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഷാർജയിൽ നിന്നും ദുബായിൽ നിന്നുമായി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. രാഷ്ട്രീയം, സാഹിത്യം, പ്രകൃതി സംരക്ഷണം തുടങ്ങി എല്ലാ മേഖലകളിലും വൃക്തിമുദ്ര പതിപ്പിച്ച വഴികാട്ടിയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് വൈ.എ. റഹീം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ജനതാകൾച്ചറൽ സെന്റർ പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. എഴുത്തുകാരൻ ഇ.കെ. ദിനേശൻ, ടി.ജെ. ബാബു, ടെന്നിസൻ ചേന്നപ്പിള്ളി, ബിജു സോമൻ, പ്രഭാകരൻ പയ്യന്നൂർ, ദിവ്യാമണി, ഗോപിനാഥ്, ഒ.പി. വിശ്വംഭരൻ, ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

Content Highlights: Commemoration of MP Veerendra Kumar's 6th death anniversary in the UAE., Event organized by Janatha Cultural Centre., Key speeches by Adv. Y.A. Rahim and E.K. Dinesan., Recognition of Veerendra Kumar's contributions to politics, literature, and environment., Distribution of awards to high-achieving students.