കുടിയേറ്റ പോര്‍ട്ടലും ഐഡി കാര്‍ഡും; വിദേശത്തെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കവചവുമായി നോര്‍ക്ക

വിദേശരാജ്യങ്ങളില്‍ കുടുങ്ങുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ നോര്‍ക്ക. വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷനും അതിലൂടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാനും മൈഗ്രേഷന്‍ സ്റ്റുഡന്റ്സ് പോര്‍ട്ടല്‍ ഉടന്‍ തുടങ്ങും. യുദ്ധംപോലുള്ള നിര്ണായകസമയങ്ങളില് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ സഹായമാകും.
പ്രവാസികള്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്കി വിവരശേഖരണം വ്യാപകമാക്കും. ഇതിനായി 'അറിയാം അംഗമാകാം' എന്ന പേരില്‍ ഒരുമാസത്തെ പ്രചാരണം തുടരുകയാണെന്ന് സിഇഒ അജിത് കോളശ്ശേരി പറഞ്ഞു.
* കുടിയേറ്റ പോര്‍ട്ടല്‍ തുടങ്ങും
* യുദ്ധംപോലുള്ള സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാകും
സ്റ്റുഡന്റ്സ് ഐഡി കാര്‍ഡ്
* വിദേശത്ത് പഠിക്കുന്നവര്‍ക്ക്
* പ്രായം 18
* കാലാവധി മൂന്നുവര്‍ഷം
* അപകടമരണത്തിന് അഞ്ചു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ
* സ്ഥിരമോ ഭാഗികമോ ആയ വൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപവരെ
പ്രവാസി ഐഡി കാര്‍ഡ്
* വിദേശത്ത് ആറുമാസത്തില്ക്കൂടുതല് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവര്‍ക്ക്.
* പ്രായം 18-70
* പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വത്തിനും മെഡിക്കല്‍ കോഴ്സുകളിലെ എന്‍ആര്‍ഐ സീറ്റ് പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായും ഉപയോഗിക്കാം
* അപകടമരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷത്തിന്റെ പരിരക്ഷ
പ്രവാസിരക്ഷാ പോളിസി
* വിദേശത്തോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ ആറുമാസത്തില്‍ കൂടുതല്‍ ജോലിയുള്ള/ താമസിക്കുന്നവര്‍ക്ക്
* പ്രായം 18 -60
* ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെയും അപകട മരണത്തിന് മൂന്നുലക്ഷംവരെയും പരിരക്ഷ
Content Highlights: Kerala`s New Migrant Portal: Safety for Students Abroad