യു.എ.ഇ.യിൽ 21 വർഷത്തിനിടയിലെ ഉയർന്ന ചൂട്

പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

ദുബായ്: യു.എ.ഇ.യിൽ ദിനംപ്രതി ചൂട് വർധിച്ചുവരുന്നു. കഴിഞ്ഞ 21 വർഷത്തിനിടയിലെ കൂടിയ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വ്യാഴാഴ്ച 50 ഡിഗ്രി സെൽഷ്യസിനുമുകളിലാണ് രാജ്യത്ത് പല പ്രദേശങ്ങളിലും ചൂട് രേഖപ്പെടുത്തിയത്. അതേസമയം കനത്ത ചൂടിനിടയിലും രാജ്യത്ത് ചിലയിടങ്ങളിൽ മഴപെയ്തതും ആശ്വാസമായി. അൽഐൻ, അബുദാബിയുടെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ബുധനാഴ്ച നേരിയതോതിൽ മഴയുണ്ടായത്. വ്യാഴാഴ്ച രാവിലെമുതൽ ഷാർജയിൽ അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഷാർജയിൽ ചൂട് വർധിക്കാനും ഇതുകാരണമായി.

Content Highlights: Heavy heat in UAE