ഫുജൈറയിൽ വാഹനാപകടം; കൂട്ടയിടി, നിരവധി ആളുകൾ മരിച്ചു

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു.
ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.
ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി ആളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി ഫുജൈറ പോലീസ് ജനറൽ കമാൻഡ് പ്രതികരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
Content Highlights: A major accident occurred on Sheikh Khalifa bin Zayed Street in Fujairah., A truck and multiple vehicles collided past midnight on Wednesday., Fujairah Police General Command confirmed multiple deaths and injuries., Further details regarding the accident are awaited.