ഫുജൈറ ബീച്ചിലെ എണ്ണച്ചോര്‍ച്ചയ്ക്ക് പരിഹാരമായി

ബീച്ച് എണ്ണച്ചോർച്ചയ്ക്ക് മുൻപും ശേഷവും (അധികൃതർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം)
ബീച്ച് എണ്ണച്ചോർച്ചയ്ക്ക് മുൻപും ശേഷവും (അധികൃതർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം)

ഫുജൈറ: പൊതുബീച്ചില്‍ സംഭവിച്ച എണ്ണച്ചോര്‍ച്ച അതിവേഗം പരിഹരിച്ചതായി ഫുജൈറ എന്‍വയണ്‍മെന്റ് അതോറിറ്റി അധികൃതര്‍ അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കടലില്‍ എണ്ണപ്പാളി കണ്ടെത്തിയിരുന്നു. എന്നാല്‍ എണ്ണപ്പാളി ബീച്ചില്‍ എത്തിയതെങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. അതിനായി കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാരിസ്ഥിതികസംരക്ഷണം ഉറപ്പാക്കാനായി എമിറേറ്റിലെ മറ്റു തീരപ്രദേശങ്ങളില്‍ എണ്ണയുടെ സാന്നിധ്യമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. ദിബ്ബ അല്‍ ഫുജൈറ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചുകൊണ്ട് ബീച്ച് വൃത്തിയാക്കി.

സംഭവത്തിന് മുന്‍പും ശേഷവുമുള്ള ബീച്ചിന്റെ ചിത്രവും അധികൃതര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

പരിസ്ഥിതി മലിനീകരണത്തിന് കാരണക്കാരാവുന്നവര്‍ക്കെതിരേ കര്‍ശനനിയമനടപടികള്‍ സ്വീകരിക്കുമെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ 800368-ല്‍ അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
 

Content Highlights: Fujairah beach oil spill resolved