ദുബായിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തം വർക്ക്‌ഷോപ്പിലുണ്ടായ അപകടംമൂലം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം (ഫയൽചിത്രം)
പ്രതീകാത്മകചിത്രം (ഫയൽചിത്രം)

ദുബായ്: ദുബായ് സൗത്ത് മേഖലയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തം ആ പ്രദേശത്തെ വർക്ക്ഷോപ്പിലുണ്ടായ അപകടം മൂലമാണെന്ന് ദുബായ് സിവിൽ ഡിഫൻസിന്റെ സ്ഥിരീകരണം.

വർക്ക്ഷോപ്പിൽനിന്നുണ്ടായ തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി ട്രക്കുകളിലേക്കും കാരവാനുകളിലേക്കും പടർന്നു. അഗ്‌നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീ അണച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വർക്ക്ഷോപ്പിലുണ്ടായ അപകടത്തിന്റെ കാരണമോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ അധികൃതർ വെളിപ്പെടുത്തിയില്ല.

ദുബായ് സൗത്തിന് സമീപമുള്ള താമസക്കാർ കഴിഞ്ഞ ദിവസം രാത്രിയിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേട്ടതായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പ്രദേശത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതായും റിപ്പോർട്ടുണ്ടായിരുന്നു.

Content Highlights: Fire originated at a workshop in Dubai South., Flames spread to nearby parked trucks and caravans., Dubai Civil Defence successfully extinguished the fire., No casualties or injuries reported., Official investigation into the cause and extent of damage is ongoing.