ടാക്സിഡ്രൈവറുടെ സത്യസന്ധതയ്ക്ക് ദുബായ് പോലീസിന്റെ ആദരം

ദുബായ്: യാത്രയ്ക്കിടെ മറന്നുെവച്ച 10 ലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ ഉടമസ്ഥന് തിരികെ നല്‍കിയ ടാക്‌സിഡ്രൈവറെ ദുബായ് പോലീസ് ആദരിച്ചു. ദുബായ് ടാക്‌സി കോര്‍പ്പറേഷനിലെ (ഡി.ടി.സി.) ഡ്രൈവറായ ഈജിപ്ത് സ്വദേശി ഹമദ അബു സെയിദിന്റെ സത്യസന്ധതയ്ക്കാണ് പോലീസ് ആദരം നല്‍കിയത്.
അല്‍ ബര്‍ഷ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മാജിദ് അല്‍ സുവൈദി അബു സെയിദിന് പുരസ്‌കാരവും പ്രശസ്തിപത്രവും സമ്മാനിച്ചു. എമിറേറ്റിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രവൃത്തിയെ അഭിനന്ദിക്കുകയുംചെയ്തു. തന്റെ കടമയാണ് ചെയ്തതെന്നും ലഭിച്ച അംഗീകാരത്തിന് നന്ദിയുണ്ടെന്നും അബു സെയിദ് പറഞ്ഞു.
നിയമനിര്‍വഹണത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന പൗരന്മാരെയും താമസക്കാരെയും പോലീസ് പതിവായി അഭിനന്ദിക്കാറുണ്ട്.
Content Highlights: Dubai Police respect taxi driver's honesty