തൈക്കുടം ബ്രിഡ്ജിന്റെ ബാൻഡ് അൽ നാസർ ലെഷർലാൻഡിൽ

.
.

 ദുബായ്: മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ കൂദാശയുടെ രജത ജൂബിലി ( GRACIA25 ) വർഷത്തിന്റെ ആരംഭം ഈ വർഷം നവംബർ 16 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് അൽ നാസർ ലെഷർലാൻഡ് ഐസ്റിങ്കിൽ വച്ചു നടത്തപ്പെടും.

യൂ എ ഇ ഭദ്രാസനാധിപൻ  മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്താ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുമെന്ന് വികാരി ഫാ. സജി വർഗീസ് അറിയിച്ചു. പൊതുസമ്മേളനത്തെ തുടർന്നു കേരളത്തിലെ പ്രധാന സംഗീത ബാൻഡായ ' തൈക്കുടം ബ്രിഡ്ജ് ' അവതരിപ്പിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും. സംഗീതനിശയുടെ പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കുമെന്ന് സംഘാടക സമിതിക്കു വേണ്ടി ചെറിയാൻ ജോസഫ്, എൽദോ പി ജോർജ് എന്നിവർ അറിയിച്ചു. പ്രോഗ്രാമിന്റെ ടിക്കറ്റുകൾ platinumlist, ticketmagic എന്നീ രണ്ട് ഓൺലൈൻ പോർട്ടലുകളിൽ ലഭ്യമാണ്. ടിക്കറ്റുകൾ നേരിട്ട് വാങ്ങുന്നതിന് contact : 050 52 53 101

Content Highlights: The silver jubilee celebrations for Ignatius Syrian Cathedral in Dubai will commence on November 16