29 മണിക്കൂറിന് ശേഷം വിമാനം പറന്നു, ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസ യാത്ര

ദുബായ്: ദുബായ് വിമാനത്താവളത്തിൽ 29 മണിക്കൂർ കുടുങ്ങി കിടന്ന മലയാളികൾക്ക് ആശ്വാസം. ബുധനാഴ്ച രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വിമാനം വൈകിയതിനാൽ രണ്ടു യാത്രകാർക്ക് പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായില്ല
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ 150ഓളം പേരാണ് കുടുങ്ങിയത്. പല തവണ സമയം മാറ്റിയശേഷം വൈകുന്നേരത്തോടെ വിമാനം റദ്ദാക്കുകയും യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്ക് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പതിനൊന്നരയോടെയാണ് വിമാനം പുറപ്പെട്ടത്.
മോശം കാലാവസ്ഥയാണ് വിമാനം വൈകാൻ കാരണമായി എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞതെങ്കിലും മറ്റുവിമാന കമ്പനികളുടെ സർവ്വീസ് മുടങ്ങിയില്ല. രണ്ടു വയസ്സുള്ള കുട്ടിയടക്കം നൂറ്റി അൻപതോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന രണ്ടുപേർ, സംസ്കാര ചടങ്ങുകൾ നടന്നതിനാൽ ഇന്നത്തെ യാത്ര ഒഴിവാക്കി. ശനിയാഴ്ച വിവാഹം നടക്കേണ്ട യുവാവും സംഘത്തിലുണ്ടായിരുന്നു.
Content Highlights: Over 150 Malayalis stranded at Dubai Airport for 29 hours due to Air India Express flight delay. Flights rescheduled multiple times. Finally departed for Thiruvananthapuram.