മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; സ്വകാര്യ സന്ദര്‍ശനം, ഔദ്യോഗിക പരിപാടികളില്ല

#സ്വന്തം ലേഖകന്‍
പിണറായി വിജയന്‍ | Photo: Mathrubhumi
പിണറായി വിജയന്‍ | Photo: Mathrubhumi

ദുബായ്: രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹം കുടുംബവുമൊത്ത് ദുബായിലെത്തിയത്. ഇൻഡൊനീഷ്യയും, സിംഗപ്പൂരും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം.

അടുത്ത ശനിയാഴ്ച മുഖ്യമന്ത്രി ദുബായിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ മാസം ആറിനായിരുന്നു വിദേശയാത്രക്കായി അദ്ദേഹം കേരളത്തിൽ നിന്ന് പുറപ്പെട്ടത്. ദുബായ് വഴിയായിരുന്നു യാത്രയെങ്കിലും ട്രാൻസിറ്റ്  ആയിരുന്നതിനാൽ വിമാനത്താവളത്തിൽനിന്ന് അന്ന് പുറത്തിറങ്ങിയിരുന്നില്ല. ദുബായിലെത്തിയ അദ്ദേഹം രണ്ടു ദിവസം അവിടെ  ഉണ്ടാകുമെങ്കിലും പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നാണ് സൂചന.

Content Highlights: cm pinarayi vijayan foreign trip reached dubai