ചെങ്ങന്നൂരിന്റെ ഓണോത്സവം ദുബായിൽ

ഓണോത്സവം ടി.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.
ഓണോത്സവം ടി.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.


ദുബായ്: പ്രവാസി കൂട്ടായ്മയായ ചെങ്ങന്നൂർ ഫാമിലി യു.എ.ഇയുടെ 'ചെങ്ങന്നൂരിന്റെ ഓണോത്സവം 2026' ദുബായിൽ സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ അംബാസഡർ ടി.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് മോഹൻ ജോർജ്, ജനറൽ സെക്രട്ടറി സുരേഷ് പ്രീമിയർ, ട്രെഷറർ ജൂഡ് ജോസഫ്, ഓണം കൺവീനർ ബിനു എസ്, നടി ജ്യോതി കൃഷ്ണ, പ്രൊഡ്യൂസർ തോമസ് തിരുവല്ല, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ജന. സെക്രട്ടറി അഡ്വ. വൈ.എ റഹീം എന്നിവർ പങ്കെടുത്തു.