എസ്.ബി. അസംപ്ഷൻ കോളേജ് അലംനൈ ഓണാഘോഷം ഓർമ്മപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച

ദുബായ്: എസ്.ബി. കോളേജ് അസംപ്ഷൻ കോളജ് അലംനൈ യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം 'ഓർമ്മപ്പൂക്കളം 2026' എന്ന പേരിൽ ആഘോഷിക്കും.
സെപ്റ്റംബർ 20 ന് അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കും.
കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. ചാപ്റ്റർ പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും, ഫാ. ജോൺ ജോസഫ് എടാട്ട് മുഖ്യ പ്രഭാഷണം നടത്തും. നടൻ കൈലാഷ്,മഞ്ജു തോംസൺ, ജോസഫ് കളത്തിൽ,ഗീതി സോബിൻ, ജൂലി പോൾ, ഡോ. ലിൻഡ മാത്യു എന്നിവർ പ്രസംഗിക്കും.
നേപ്പാളിലെ പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പങ്കെടുത്ത അലംനൈ അംഗം ഡോ. ആന്റണി തോമസിനെ ചാപ്റ്റർ ഉപദേഷ്ടാക്കളായ ജോ കാവാലവും ബിജു ഡൊമിനിക്കും ചേർന്ന് ആദരിക്കും. ഓണസദ്യ, ശിങ്കാരി മേളം, ഗാനമേള കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകും.