കുറഞ്ഞ നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസ്; 'പേ ഡേ സെയിൽ' പ്രഖ്യാപിച്ചു

ദുബായ്: എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റവും കുറഞ്ഞ നിരക്കുകളുമായി പ്രതിമാസ 'പേ ഡേ സെയിൽ' അവതരിപ്പിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര ശൃംഖലയിൽ പ്രത്യേക നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പേ ഡേ സെയിൽ ഫെബ്രുവരി 26 മുതലാണ് അവസരം. ഗൾഫ് മേഖലയിൽ, യാത്രക്കാർക്ക് AED323, OMR22.8, BHD47, QAR468, KWD28, SAR286 മുതൽ ലൈറ്റ് ഫെയറുകൾ (സീറോ ചെക്ക്-ഇൻ ബാഗേജ് ഫെയർ) ബുക്ക് ചെയ്യാവുന്നതാണ്. ഈ പ്രത്യേക നിരക്കുകളിലുള്ള വിമാന ടിക്കറ്റുകൾ വെബ്സൈറ്റ്, www.airindiaexpress.com, മൊബൈൽ ആപ്പ്, എല്ലാ പ്രധാന ബുക്കിങ് ചാനലുകളിലും 2026 മാർച്ച് 1 വരെ ബുക്ക് ചെയ്യാവുന്നതാണ്. ഈ പ്രത്യേക നിരക്കുകൾ 2026 മാർച്ച് 3 മുതൽ ഒക്ടോബർ 8 വരെയുള്ള ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ലഭ്യമാണ്.

എയർലൈനിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റുകളിൽ 25% കിഴിവ്, മികച്ച ലെഗ്‌റൂം, കോംപ്ലിമെന്ററി 'ഗൗർമെർ' ഹോട്ട് മീൽസ്, അധിക ചെക്ക്-ഇൻ ബാഗേജ് അലവൻസ്, 'എക്സ്പ്രസ് എഹെഡ്' പ്രയോറിറ്റി സേവനങ്ങൾ എന്നിവ ഉൾപ്പെടെ അംഗങ്ങൾക്ക് മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. ടാറ്റാ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് എയർലൈനിന്റെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും നടത്തുന്ന വിമാന ടിക്കറ്റുകൾക്ക് 300 രൂപ വരെ അധിക കിഴിവ് ലഭിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് വിപുലീകരണത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്ത നാല്പതിലധികം പുതിയ ബോയിങ് 737-8 വിമാനങ്ങളിൽ ബിസിനസ് ക്ലാസ് സീറ്റുകൾ ലഭ്യമാണ്. ലോഗിൻ ചെയ്ത അംഗങ്ങൾക്ക് 'ഗൗർമെർ' ഹോട്ട് മീൽസിൽ 30% വരെ കിഴിവ്, സ്റ്റാൻഡേർഡ്, പ്രൈം സീറ്റ് തിരഞ്ഞെടുക്കൽ, എക്സ്പ്രസ് എഹെഡ് പ്രയോറിറ്റി സേവനങ്ങൾ, 10 കിലോ എക്സസ് ചെക്ക്-ഇൻ ബാഗേജ്, 3 കിലോ എക്സ്ട്രാ കാരി-ഓൺ ബാഗേജ്, ഓരോ പർച്ചേസിലും 8% വരെ ന്യൂകോയിൻസ് എന്നിവയും ലഭിക്കും.

വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കായി ഡിസ്‌കൗണ്ട് നിരക്കുകളും ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക ഓഫറുകൾ എയർലൈൻ അതിന്റെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും നൽകുന്നുണ്ട്. കൂടുതൽ സൗകര്യത്തിനായി, വെബ്സൈറ്റ് EMI, ബൈ നൗ, പേ ലേറ്റർ പ്ലാനുകൾ ഉൾപ്പെടെയുള്ള ഫ്ലെക്സിബിൾ പേയ്മെന്റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

Content Highlights: Air India Express Pay Day Sale: Book Low-Cost Flights Now