അബുദാബിയുടെ എണ്ണയിതര വിദേശ വ്യാപാരത്തിൽ വർധന; 36 ശതമാനം വർധന രേഖപ്പെടുത്തിയതായി കസ്റ്റംസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

അബുദാബി: 2025-ൽ എമിറേറ്റിന്റെ എണ്ണയിതര വിദേശ വ്യാപാരത്തിൽ 36 ശതമാനം വർധന രേഖപ്പെടുത്തി. 2024-ൽ 30,600 കോടി ദിർഹമായിരുന്ന വ്യാപാരം കഴിഞ്ഞവർഷം 41,540 കോടി ദിർഹമായി ഉയർന്നതായി അബുദാബി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കി.

എണ്ണയിതര കയറ്റുമതി കഴിഞ്ഞവർഷം 63 ശതമാനം കൂടി 17,540 കോടി ദിർഹമായി. ഇറക്കുമതി 22 ശതമാനം കൂടി 17,040 കോടി ദിർഹവും റീ-എക്‌സ്‌പോർട്ട് 20 ശതമാനം കൂടി 7000 കോടി ദിർഹവുമായി.

അടിസ്ഥാന സൗകര്യ വികസനത്തിലും വിപണിയിലെ ഇടപെടലുകളിലും കൃത്യമായ നയരൂപീകരണം നടത്തിയത് വളർച്ചക്ക് വേഗം കൂട്ടിയതായി അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് അൽ സഅബി പറഞ്ഞു.

Content Highlights: Non-oil foreign trade grew by 36% reaching AED 415.4 billion., Non-oil exports surged by 63% to AED 175.4 billion., Imports increased by 22% and re-exports grew by 20%., Strategic infrastructure and market policy improvements drove the growth.