അബുദാബിയിൽ വാഹനാപകടം: സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

#സ്വന്തം ലേഖിക
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

അബുദാബി: അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാലുപേർ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.

അബ്ദുൽലത്തീഫും റുക്‌സാനയും മറ്റ് രണ്ടുമക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ അബുദാബി-ദുബായ് റോഡിൽ ഷഹാമക്ക് അടുത്താണ് അപകടം നടന്നത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎഇയിൽ തന്നെ കബറടക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Content Highlights: Tragic accident on Abu Dhabi-Dubai road claims 4 lives, including children. Family of expats injured. Details emerging.