മക്ക ഹറമില്‍ ഈദ് നമസ്‌കാരത്തിന് ഷെയ്ഖ് അല്‍-മുഐഖ്ലി നേതൃത്വം നല്‍കും

ഷെയ്ഖ് മഹര്‍ അല്‍-മുഐഖ്ലി
ഷെയ്ഖ് മഹര്‍ അല്‍-മുഐഖ്ലി

മക്ക: വിശുദ്ധ മക്കയിലെ ഹറമില്‍ ഈദ് അല്‍-അദ്ഹ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിനും പ്രഭാഷണം നടത്തുന്നതിനുമായി ഇമാമും പ്രഭാഷകനുമായ ഷെയ്ഖ് മഹര്‍ അല്‍-മുഐഖ്ലിയെ നിയമിച്ചതായി ഹറം കാര്യാലയ വിഭാഗം അറിയിച്ചു.

ജൂണ്‍ ആറ് വെള്ളിയാഴ്ച പുലര്‍ച്ചെ 5:52-ന് ഈദ് നമസ്‌കാരം നടക്കും. ഹജ്ജിന്റെ പ്രധാന ചടങ്ങായ ആദ്യ ദിവസത്തെ കല്ലേറ് കര്‍മ്മത്തിനുശേഷം തവാഫ് അല്‍-ഇഫാദ നിര്‍വഹിക്കുന്നതിനായി ഈദ് അല്‍-അദ്ഹ എന്ന ബലിപെരുന്നാള്‍ ദിനം രാവിലെ മുതല്‍ തീര്‍ഥാടകര്‍ ഹറമില്‍ എത്തും.

അറഫാത്ത് ദിനത്തില്‍ പ്രാര്‍ഥനയ്ക്കും പ്രഭാഷണത്തിനും നേതൃത്വം നല്‍കാന്‍ പ്രശസ്ത സൗദി പണ്ഡിതന്‍ ഷെയ്ഖ് സാലിഹ് ബിന്‍ ഹുമൈദിനെ നിയമിച്ചുകൊണ്ട് നേരത്തെ രാജകീയ ഉത്തരവ് ഉണ്ടായിരുന്നു.
 

Content Highlights: Sheikh Al-Muaiqly to lead Eid prayers at Makkah Grand Mosque