ഭീകരവാദക്കേസുകളിൽ കുറ്റക്കാരായ അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

#ജാഫറലി പാലക്കോട്

റിയാദ്: ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശ ഭീകരസംഘടനയിൽ ചേർന്നു, സുരക്ഷാസേനയ്ക്കും സുരക്ഷാ ആസ്ഥാനങ്ങൾക്കും സുരക്ഷാ വാഹനങ്ങൾക്കും നേരെ തോക്കുകളും ബോംബുകളും ഉപയോഗിച്ച് ആക്രമണം നടത്തി എന്നിവയാണ് പ്രതികൾക്കെതിരായ പ്രധാന കുറ്റങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെച്ചതായും രാജ്യത്തിനകത്ത് ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം നൽകുകയും അവയുടെ നടത്തിപ്പിന് പിന്തുണ നൽകുകയും ചെയ്തതായും ചെയ്തതടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതികൾക്കെതിരെ കണ്ടെത്തിയിരുന്നു.
സൗദി സുപ്രീംകോടതി പുറപ്പെടുവിച്ച വധശിക്ഷയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്.

Content Highlights: saudi news