കേളി ‘പ്രതീക്ഷ’ പുരസ്‌കാരം; കണ്ണൂർ ജില്ലയിൽ വിതരണം ചെയ്‌തു

#ന്യൂസ് ഡെസ്ക്

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാരം കണ്ണൂർ ജില്ലയിൽ 20 വിദ്യാർഥികൾ ഏറ്റുവാങ്ങി. പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച 11 പേർക്കും പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ഒമ്പത് പേർക്കുമാണ് പുരസ്‌കാരം നൽകിയത്.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ് അവാർഡും മൊമെന്റോയും ഉൾപ്പെടുത്തിയാണ് കേളി പുരസ്‌കാരം നൽകുന്നത്. ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്‌കാരത്തിന് അർഹരായത്. ഇതിൽ റിയാദിൽ 16 കുട്ടികൾക്ക് നേരത്തേ പുരസ്‌കാരം വിതരണം ചെയ്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികൾക്കുള്ള പുരസ്‌കാര വിതരണത്തിന്റെ ഭാഗമായാണ് കണ്ണൂരിലും ചടങ്ങ് സംഘടിപ്പിച്ചത്.
കേളി രക്ഷാധികാരി മുൻ സെക്രട്ടറിയും മൊകേരി ലോക്കൽ കമ്മറ്റി അംഗവുമായ പി. വത്സൻ അധ്യക്ഷനായി. അഴീക്കോട് എംഎൽഎ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് എടക്കാനം, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീക്ക് പാലത്ത്, സജീവ്, കേളി രക്ഷാധികാരി സമിതി മുൻ അംഗം സുധാകരൻ കല്യാശ്ശേരി, രാജു കോറോത്ത് എന്നിവർ ആശംസകൾ നേർന്നു. കേളി ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും ജില്ലാ കോഓർഡിനേറ്റർ ശ്രീകാന്ത് ചേനോളി നന്ദിയും പറഞ്ഞു.

Content Highlights: saudi news