1,000 പലസ്തീനികളെ ഹജ്ജ് നിര്‍വഹിക്കാന്‍ ആതിഥേയത്വം വഹിക്കാന്‍ രാജകീയ ഉത്തരവ്

ജിദ്ദ: ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ 1,000 പലസ്തീന് തീര്‍ത്ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സൗദി രാജാവ് സല്മാന് തിങ്കളാഴ്ച ഉത്തരവിട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലുമായുള്ള സംഘര്‍ഷത്തിനിടയില്‍ 'കൊല്ലപ്പെട്ടതോ പരിക്കേറ്റതോ ആയ പലസ്തീനികളുടെ കുടുംബങ്ങളില്‍ നിന്നുള്ള 1,000 പുരുഷ-സ്ത്രീ തീര്‍ത്ഥാടകര്‍ക്കാണ് ആതിഥേയത്വം വഹിക്കാന്‍ രാജാവ് ഉത്തരവിട്ടതെന്ന് എസ്. പി. എയുടെ പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്ലാമിക കാര്യ മന്ത്രാലയം, ദഅവ , ഗൈഡന്‍സ് എന്നിവയുടെ മേല്‍നോട്ടത്തില്‍ ഹജ്ജ്, ഉംറ എന്നിവയ്ക്കായുള്ള മക്ക മദീന വിശുദ്ധ പള്ളികളുടെ അതിഥി പരിപാടിയുടെ ഭാഗമാണ് ഈ ഹജ്ജ് നിര്‍വ്വഹിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. പലസ്തീന് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിന് ഒരു ഒരുക്കം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Saudi King Hosts 1,000 Palestinian Pilgrims for Hajj