സൗദിയെ ലക്ഷ്യമിട്ട ഹൂതി മിസൈലാക്രമണ ശ്രമം പരാജയപ്പെടുത്തി; ആറ് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു

ജിദ്ദ: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യ വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദിയുടെ വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തു. യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്.
തായിഫ്, യൻബു മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമമാണ് വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതെന്ന് അൽ മാലിക്കി പറഞ്ഞു. ഹൂതി മിലീഷ്യയുടെ തുടർച്ചയായ പ്രകോപനങ്ങൾക്കും നിയമലംഘനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സഖ്യസേന വ്യക്തമാക്കി.
ബാലിസ്റ്റിക് മിസൈൽ ആക്രമണ പശ്ചാത്തലത്തിൽ ജിദ്ദ അടക്കമുള്ള സ്ഥലങ്ങളിൽ അധികൃതർ വ്യാഴാഴ്ച ഉച്ചയ്ക്ക് മൊബൈൽ ഫോൺ വഴി മുന്നറിയിപ്പ് സന്ദേശം നൽകുകയും പിന്നീട് അപകട സാധ്യത നീങ്ങിയതിനെ തുടർന്ന് മുന്നറിയിപ്പ് പിൻവലിക്കുകയും ചെയ്തു. എന്നിരുന്നാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
Content Highlights: Saudi air defense intercepted six ballistic missiles targeting Saudi Arabia., Taif and Yanbu regions were among the targets., Coalition forces warned of strict action against ongoing Houthi provocations., Mobile emergency alerts were briefly issued and later withdrawn in Jeddah.