വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദാ കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദാ കൗൺസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഡബ്ല്യു.എം.എഫ് അംഗങ്ങളും ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലയിലുള്ളവരും പങ്കെടുത്തു.
ഇഫ്താറിനോടുബന്ധിച്ച് നടന്ന യോഗത്തിൽ വച്ച് ഡബ്ല്യു.എം.എഫ് സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായ സീനിയർ വിഭാഗത്തിൽ ശിവാനന്ദൻ, കൃപ കുറുങ്ങാട്ട്, ജൂനിയർ വിഭാഗത്തിൽ ശ്രീനന്ദ കുറുങ്ങാട്ട്, നാദിർ യൂനുസ് എന്നിവരെ അനുമോദിച്ചു.
സൗദി അറേബ്യയുടെ സ്‌പെഷ്യൽ ടാലന്റ് റെസിഡൻസി വിഭാഗത്തിൽ സി - സ്യൂട്ട് കാറ്റഗറി ഇഖാമ ലഭിച്ച ഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ അംഗവും ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറസന്നിധ്യവുമായ റിയാസ് കള്ളിയത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രവാസി വെൽഫെയർ കൺവീനറായി തിരഞ്ഞെടുത്ത
ജിദ്ദ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം നസീർ വാവാകുഞ്ഞിനെ ചടങ്ങിൽ അനുമോദിച്ചു.
യോഗത്തിന് പ്രസിഡന്റ് സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി യൂനുസ് കാട്ടൂർ സ്വാഗതവും ട്രഷറർ ശിവാനന്ദൻ നന്ദിയും ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ ഡോ. വിനിത പിള്ള, നൗഷാദ് അടൂർ എന്നിവർ ഇഫ്താർ സംഗമത്തിനുള്ള ക്രമീകരണങ്ങൾ നടത്തി.
വിലാസ് കുറുപ്പ്, മുഹമ്മദ് ബൈജു, മോഹൻ ബാലൻ, ഷിബു ജോർജ്ജ്, എബി കെ ചെറിയാൻ, പ്രിയാ സന്ദീപ്, ഷാനവാസ് വണ്ടൂർ, വർഗീസ് ഡാനിയേൽ, ഷിബു ചാലക്കുടി, മനോജ് മാത്യു, അഷറഫ് കുന്നത്ത്, സഹീർ വാഴപ്പാട്, ബാജി നെല്പുരയിൽ, സുനിത പ്രകാശ്, മുഹമ്മദ് സുബൈർ, പ്രവീൺ ഇടക്കാട് തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു.
Content Highlights: Saudi Arabia Ifthar Sangamam