ഹജ്ജിനിടെ അത്യുഷ്ണം മൂലം 1,301 ഹാജിമാർ മരിച്ചെന്ന് സൗദി ആരോഗ്യ മന്ത്രി

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനിടെ അത്യുഷ്ണം മൂലം 1,301 ഹാജിമാർ മരിച്ചതായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ വെളിപ്പെടുത്തി. അതികഠിനമായ ഉഷ്ണത്തില്‍ ആരോഗ്യപ്രശ്നങ്ങളും തളര്‍ച്ചയും ഉണ്ടായതിനെതുടര്‍ന്നാണ് ഹജ്ജിനിടെ 1,301 തീര്‍ഥാടകര്‍ മരിച്ചത്.
മരണപ്പെട്ടവരില്‍ 83 ശതമാനം പേരും അനുമതിയില്ലാതെ ഹജ്ജിനെത്തിയവരായിരുന്നു. താമസസ്ഥലമില്ലാതെ കഠിനമായ വെയിലത്ത് ദീര്‍ഘനേരം നടന്നതാണ് തളര്‍ന്നു വീഴാന്‍ കാരണമായത്.
Content Highlights: Saudi Health Minister said that 1,301 pilgrims died due to extreme heat during Hajj