ഗ്യാസ് ചോർച്ച ഉണ്ടാകുമ്പോൾ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജിദ്ദ: ഗ്യാസ് ചോർച്ചയുണ്ടായാൽ ഉടൻ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. ഇലക്ട്രിക്കൽ സ്വിച്ചുകൾ, തീപിടുത്തത്തിന് കാരണമായേക്കാവുന്ന മറ്റെന്തെങ്കിലും ഉറവിടം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

താമസക്കാർ ഉടൻ തന്നെ പ്രദേശം ഒഴിപ്പിക്കാനും ഗ്യാസ് വാൽവ് സുരക്ഷിതമായി അടയ്ക്കാനും, ജനലുകളും വാതിലുകളും സാവധാനം തുറന്ന് സ്ഥലത്ത് വായുസഞ്ചാരം ഉറപ്പുവരുത്താനും ഡയറക്ടറേറ്റ് നിർദ്ദേശിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി വീടുകളിൽ ഗ്യാസ് ചോർച്ച കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കാനും ശുപാർശ ചെയ്തു.

വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസിന്റെ സഹായം ആവശ്യമുള്ളവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ ശേഷിക്കുന്ന പ്രദേശങ്ങളിൽ 998 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

Content Highlights: Saudi Civil Defence Issues Stern Gas Leak Safety Directives for Public Awareness