ആദ്യമായി ഹജ്ജ് ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ 10 ദിവസത്തെ അവധി നിർബന്ധമാക്കി സൗദി അറേബ്യ

#ജാഫറലി പാലക്കോട്
.
.

റിയാദ്: ജീവിതത്തിൽ ആദ്യമായി ഹജ്ജ് തീർത്ഥാടനം നടത്തുന്ന ജീവനക്കാർക്ക് ഹജ്ജ് അവധി 10 ദിവസത്തിൽ കുറയാത്തതും ഈദ് അൽ-അദ്ഹ അവധി ഉൾപ്പെടെ 15 ദിവസത്തിൽ കൂടാത്തതുമായിരിക്കണമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ  തുടർച്ചയായി രണ്ട് വർഷം ജോലി പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, മുമ്പ് ഹജ്ജ് ചെയ്യാത്ത ജീവനക്കാരന് അവരുടെ സേവന കാലയളവിൽ ഒരിക്കൽ ഹജ്ജ് നിർവഹിക്കുന്നതിന് ശമ്പളത്തോടുകൂടിയ അവധി പ്രയോജനപ്പെടുത്താൻ അനുവദിക്കണമെന്നു മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് അവധി നൽകുന്ന ജീവനക്കാരുടെ എണ്ണം പ്രതിവർഷം എത്ര പേർക്കാണെന്നു അതാത് സ്ഥാപനത്തിലെ ജോലിക്കു ആവശ്യമായി വരുന്ന തൊഴിലാളികളുടെ എണ്ണമനുസരിച്ചു തൊഴിലുടമക്ക് തീരുമാനിക്കാവുന്നതാണ്. കാരണം അവധി നൽകുന്നത് തൊഴിൽ മേഖലയെ ബാധിക്കുകയോ അതേസമയം ഈ പേരിൽ തൊഴിലാളിക്ക് ഹജ്ജ് നിർവ്വഹിക്കാനുള്ള അവസരം കഷ്ട്ടപ്പെടുത്തുകയോ ചെയ്യരുത്. എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നുവെന്നും ഉറപ്പാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
 

Content Highlights: Saudi Arabia mandates 10-day Paid leave for first-time Hajj pilgrims